കുവൈത്ത്: കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന് വാര്‍ഷിക പൊതുയോഗവും ക്രിസ്മസ് പുതുവത്സരാഘോഷവും നടത്തി.
ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ നടന്ന ആഘോഷ പരിപാടികള്‍ കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാന് മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ ഓഫീസര്‍ എ.കെ. ശ്രീവാസ്തവ, ഫാ. മാത്യു കുന്നേല്‍പ്പുരയിടം എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പ്രസിഡന്റ് സിബി മറ്റത്തില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ബിനീഷ് കന്നുവെട്ടിയേല്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ റ്റിജി ഇലവുങ്കല്‍ കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജോസ് ടോം, കെസിവൈഎല്‍ കണ്‍വീനര്‍ ജിബിന്‍ ജോസഫ്, കെകെസിഎല്‍ ജോയിന്റ് കണ്‍വീനര്‍ ആഫ്രിന് ബിജു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കെകെസിഎയുടെ പുതിയ ഭാരവാഹികളായി ജോബി പുളിക്കോലില് (പ്രസിഡന്റ്), ജയേഷ് ഓണശേരില്‍ (സെക്രട്ടറി), മെജിത് ചമ്പക്കര (ട്രഷറര്‍) എന്നിവരേയും മറ്റു കമ്മിറ്റി അംഗങ്ങളേയും തെരഞ്ഞെടുത്തു. റെജിമോന് കുന്നശേരില് വരണാധികാരി ആയിരുന്നു.
ആഘോഷ പരിപാടികളോടനുബന്ധിച്ച് ക്നാനായ കലോത്സവ വിജയികളുടെ വര്‍ണാഭമായ കലാപരിപാടികളും ജോസഫ് കണ്ണങ്കരയുടെ നേതൃത്വത്തില്‍ സ്കിറ്റും അരങ്ങേറി.