ഡാളസ്: ഡാളസ്സില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രമുഖ ദിന പത്രമായ ഡാളസ് മോണിങ്ങ് ന്യൂസ് സ്പോര്‍ട്സ് ലേഖകനും കേളമിനിസ്റ്റുമായ ബോബ് സെന്റ് ജോണ്‍(80) ജനുവരി 12 ന് അന്തരിച്ചു.
ടെക്സസ്സിലെ സ്പോര്‍ട്സ് പ്രേമികള്‍ക്കു സുപരിചിതനായ ബോബു മുപ്പത്തിയേഴ് വര്‍ഷമാണ് മാധ്യമ രംഗത്തു സജ്ജീവ സാന്നിധ്യമായിരുന്നത്.
സ്പോര്‍ട്സ് വിഷയങ്ങള്‍ സംബന്ധിച്ചു രചിച്ച നിരവധി പുസ്തകങ്ങള്‍ കായിക താരങ്ങള്‍ക്ക് എന്നും പ്രചോദനം നല്‍കുന്നതായിരുന്നു.
യുവ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കുന്നതില് ആനന്ദം കണ്ടെത്തിയിരുന്ന ബോബ് പലരുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നതോടൊപ്പം, മാതൃകാ പുരുഷനായും സ്ഥാനം നേടിയിരുന്നു. 1966 മുതല്‍ ബോബുമായി പ്രവര്‍ത്തിക്കുവാന്‍ അടുത്ത അവസരം ലഭിച്ച റാന്‍ഡി ഗാലോവെ(Randy Galloway) അനുസ്മരിച്ചു.
സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഭാര്യ: സാന്ദ്ര സെന്റ്ജോണ്‍, അഞ്ചു ആണ്മക്കളും അടങ്ങുന്നതാണ് ബോബിന്റെ കുടുംബം.