Image

കേരളത്തിന്റെ കലാമാമാങ്കത്തിനു കണ്ണൂരില്‍ ഇന്നു തിരി തെളിയും

Published on 15 January, 2017
കേരളത്തിന്റെ  കലാമാമാങ്കത്തിനു കണ്ണൂരില്‍  ഇന്നു തിരി തെളിയും

കണ്ണൂര്‍: 57ാമത്‌ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്നു കണ്ണൂരില്‍ ആരംഭിക്കും. 20വേദികളിലായി നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവത്തിന്റെ ഔദ്യോദിക ഉദ്‌ഘാടനം വൈകീട്ട്‌ നാലിന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. ചലച്ചിത്ര പിന്നണി ഗായിക കെ.എസ്‌ ചിത്ര മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്‌ അധ്യക്ഷനാകും.



14 ജില്ലകളില്‍ നിന്നായി 12,000ത്തിലധികം കലാപ്രതിഭകളാണ്‌ കലോത്സവത്തില്‍ പങ്കെടുക്കാനെത്തുന്നത്‌. പൊലീസ്‌ മൈതാനിയാണ്‌ പ്രധാന വേദി. നിള എന്നാണ്‌ വേദി അറിയപ്പെടുക. ആകെയുള്ള 20 വേദികള്‍ക്കും കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ്‌ സംഘാടക സമിതി നല്‍കിയിരിക്കുന്നത്‌. 5000 പേര്‍ക്ക്‌ ഇരിക്കാവുന്ന പ്രധാന വേദി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നാട മുറിച്ച്‌ ഏറ്റെടുത്തു. പൂര്‍ണ്ണമായും പ്രകൃതി സൗഹൃദമായാണ്‌ വേദി ഒരുക്കിയിരിക്കുന്നത്‌.



മത്സരങ്ങള്‍ വിജിലന്‍സിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ്‌ നടക്കുന്നത്‌ എന്നപ്രത്യേകതയുമുണ്ട്‌ കണ്ണൂര്‍ മേളയ്‌ക്ക്‌. മൂന്നു വര്‍ഷത്തിലധികം വിധികര്‍ത്താക്കളായവരെയും ജില്ലാമത്സരങ്ങളില്‍ വിധി കര്‍ത്താക്കളായവരെയും ഒഴിവാക്കിയാണ്‌ ജഡ്‌ജിംഗ്‌ പാനലിനെ തെരഞ്ഞെടുത്തിരിക്കുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക