അഭിനയ പഠന കേന്ദ്രം തുടങ്ങാന്‍ ഒരുങ്ങുകയാണ് ആശാ ശരത്ത്. ആശാ ശരത്ത് കള്‍ച്ചറല്‍ സെന്റര്‍ എന്നാണ് സ്ഥാപനത്തിന് പേരിട്ടിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം ഫെബ്രുവരി ഒന്നിന് ദുബായില്‍ നടക്കും. ആശയുടെ പേരില്‍ ദുബായില്‍ ആരംഭിക്കുന്ന അഞ്ചാമത്തെ സ്ഥാപനമാണിത്.
തന്റെ ഇളയമകളെ അഭിനയം പഠിപ്പിക്കണമെന്ന ആഗ്രഹവുമായി അന്വേഷിച്ചപ്പോഴാണ് യു.എ.ഇയില്‍ അത്തരം സ്ഥാപനങ്ങളില്ല എന്നറിഞ്ഞത്. തുടര്‍ന്ന് ഇങ്ങനെയൊരു ആശയം രൂപപ്പെടുകയായിരുന്നു ആശാ ശരത്ത് പറഞ്ഞു.
മലയാളത്തിലെ പല പ്രമുഖ താരങ്ങളും ഇവിടെ ക്ലാസെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. മറ്റ് ഭാഷകളിലെയും താരങ്ങള്‍ അദ്ധ്യാപകരായി എത്തും. 50 മണിക്കൂര്‍ ക്ലാസാണ് കോഴ്സിലുള്ളത്. കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം ഇവര്‍ക്കായി ദുബായില്‍ ഫാഷന്‍ ഷോ സംഘടിപ്പിക്കുമെന്നും ആശാ ശരത്ത് പറഞ്ഞു.