വിദ്യാഭ്യാസത്തെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കി കിങ് ഖാന്.നടനാവാനുള്ള കുറഞ്ഞ യോഗ്യത ബിരുദമാണെന്നാണ് തന്റെ നിലപാട്. ഞാനൊരു ബിരുദദദാരിയാണ്. വിദ്യാഭ്യാസമുള്ളതുകൊണ്ട് തന്റെ കഴിവിനേക്കാള്‍ കൂടുതല്‍ തനിക്ക് ചെയ്യാന്‍ കഴിഞ്ഞതായി ഷാരുഖ് പറയുന്നു.
ആദ്യം തന്നെ ബിരുദമില്ലാത്ത ബോളിവുഡ് താരങ്ങളോട് ഇങ്ങനെ പറയാനിടയായതില്‍ ഖേദിക്കുന്നു എന്നു പറഞ്ഞാണ് നടന് വിദ്യാഭ്യാസത്തെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്.
യൂറോപ്യന്‍, സൗത്ത് അമേരിക്കന്‍ സിനിമയിലുള്ളവര്‍ അന്താരാഷ്ട്ര സിനിമയുടെ തലപ്പത്ത് എത്തുന്നത് അവര്‍ക്ക് കഴിവുള്ളതു കൊണ്ടുമാത്രമല്ല. വിദ്യാഭ്യസമുളളതു കൊണ്ടു കൂടിയാണ്. അവര്‍ക്കു ലോകവുമായി എളുപ്പത്തില്‍ സംവദിക്കാന്‍ കഴിയും. ഇന്ന് പല ഇന്ത്യന്‍ താരങ്ങള്‍ക്കും അത് അപ്രാപ്യമാണെന്നും ഷാരൂഖ് പറയുന്നു.
അന്താരാഷ്ട്ര താരമായി വളരുക എന്നത് വളരെയൊന്നും അകലെയല്ലാത്ത ലക്ഷ്യമാണെന്നു ഷാരൂഖ് പറയുന്നു. എന്റെ മക്കളുള്‍പ്പെടെയുള്ള പുതു തലമുറക്കാര്‍ക്ക് ഇന്ത്യന്‍ സിനിമയെ ലോക സിനിമയുടെ നിലവാരത്തിലെത്തിക്കാന്‍ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും ഷാരുഖ് കൂട്ടിച്ചേര്‍ത്തു.