മോഹന്‍ലാല്‍ വീണ്ടും ബോളിവുഡില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സുശാന്ദ് സിംഗ് രജ്പുത് നായകനായി എത്തുന്ന പുതിയ ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തിലേക്ക് മോഹന്‍ലാലിനെ പരിഗണിക്കുന്നെന്നാണ് വിവരം. ബോളിവുഡിലെ ആദ്യ സ്പേസ് ഫിലിം എന്ന വിശേഷണത്തോടെ ഒരുങ്ങുന്ന ചന്ദാമാമാ ദൂര് കെ’യിലാണ് ഒരു മുഖ്യകഥാപാത്രമായി മോഹന്‍ലാലിനെ അഭിനയിപ്പിക്കാന്‍ അണിയറക്കാര്‍ ആലോചിക്കുന്നത്.
സിനിമയില്‍ ഏറെ പ്രധാന്യമുള്ളൊരു കഥാപാത്രത്തിനായാണ് മോഹന്‍ലാലിനെ പരിഗണിക്കുന്നത്. ആ കഥാപാത്രം ഒരുപാട് സമയമൊന്നുമുണ്ടാവില്ല സ്ക്രീനില്‍. പക്ഷേ മോഹന്‍ലാലിനോളം പ്രതിഭയുള്ള ഒരു നടന് മാത്രമേ കഥാപാത്രത്തെ തൃപ്തികരമായി അവതരിപ്പിക്കാനാവു എന്നും ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.