സ്റ്റാറ്റന്‍ഐലന്റ്: സ്റ്റാറ്റന്‍ഐലന്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ്
ചര്‍ച്ചില്‍ ഫെബ്രുവരി 19-ന് ഞായറാഴ്ച കുര്‍ബാനാനന്തരം കൂടിയ അനുശോചന
സമ്മേളനത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ സീനിയര്‍
മെത്രാപ്പോലീത്തയായിരുന്ന ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസിന്റെ
ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
വികാരി റവ.ഫാ. ടി.എ. തോമസിന്റെ
അധ്യക്ഷതയില്‍ കൂടിയ അനുശോചന യോഗത്തില്‍ ഡീക്കന്‍ വിജയ് തോമസ്, എലിസബത്ത്
ഈപ്പന്, മാത്യു ചാക്കോ, ചാക്കോ വര്‍ഗീസ്, ജോയി ജോണ്‍ എന്നിവര്‍ സ്മരണാ
പ്രസംഗങ്ങള്‍ നടത്തി. സഭയ്ക്കും സമൂഹത്തിനും അദ്ദേഹം നല്‍കിയിട്ടുള്ള സേവനങ്ങള്‍
അവിസ്മരണീയമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
കുഷ്ഠരോഗികള്‍ക്കായുള്ള
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, നിര്‍ദ്ധനര്‍ക്കായുള്ള സഹായനിധികള്‍, എല്ലാ
ജാതിമതസ്ഥരുമായുള്ള സൗഹാര്‍ദ്ദം, ലളിതമായ ജീവിതശൈലി തുടങ്ങിയവ എക്കാലവും
സ്മരിക്കപ്പെടുമെന്ന് സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.
സെക്രട്ടറി
ക്യാപ്റ്റന്‍ രാജു ഫിലിപ്പ് അവതരിപ്പിച്ച അനുശോചന പ്രമേയം ഇടവകാംഗങ്ങള്‍
എഴുനേറ്റ് നിന്ന് പ്രാര്‍ത്ഥനയോടെ അംഗീകരിച്ചു.