ജിദ്ദ: ജിദ്ദ നവോദയ യാന്പു ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍
കനകാംഗി എന്ന പേരില്‍ മ്യൂസിക്ക് ക്ലാസ് ആരംഭിച്ചു.
കുടുംബവേദി കണ്‍വീനര്‍ ഡെന്നി തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ കേന്ദ്ര കമ്മിറ്റി അംഗം രാജന് നന്പ്യാര് അധ്യക്ഷത വഹിച്ചു. പ്രശസ്ത സംഗീത അധ്യാപിക ധന്യ പ്രശാന്ത് ക്ലാസിന് തുടക്കം കുറിച്ചു. കുടുംബവേദി ജോയിന്റ് കണ്‍വീനര്‍ ഏബ്രഹം, പ്രോഗ്രാം കണ്‍വീനര്‍ രാജേഷ് പിള്ള, യാബു ഏരിയ കമ്മിറ്റി ട്രഷറര്‍ യൂസഫ്, സെക്രട്ടറി കരുണാകരന്, മഞ്ചു രാജേഷ്, അജോ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍