മോഹന്‍ലാല്‍ നായകനായ മുന്തിരവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ അനൂപ് മേനോന്റെ കഥാപാത്രത്തിന്റെ ഭാര്യയായാണ് ശ്രിന്ധ എത്തിയത്. ഇപ്പോള്‍ പുതിയ ചിത്രത്തിലും ഭാര്യയാകാനൊരുങ്ങുകയാണ് താരം. സെന്തില്‍ രാജന് ആദ്യമായി സംവിധാനം ചെയ്യുന്ന കടം കഥ എന്ന ചിത്രത്തിലാണ് ശ്രിന്ധ വീട്ടമ്മയായി എത്തുന്നത്.
വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന ഗിരി എന്ന കഥാപാത്രത്തിന്റെ ഭാര്യയായ ചാന്ദിനിയെയാണ് ശ്രിന്ധ അവതരിപ്പിക്കുന്നത്. ചന്ദ്രേട്ടന് എവിടെയാ എന്ന ചിത്രത്തില്‍ അനുശ്രീയുടെ കഥാപാത്രത്തിനേ പോലത്തെ വേഷമാണ് ശ്രിന്ധയ്ക്ക് എന്ന് സംവിധായകന് പറഞ്ഞു.
വ്യത്യസ്ത ബിസിനസുകള്‍ ചെയ്ത തകരുകയും കടത്തിലാവുകയും ചെയ്യുന്ന ഗിരി കടത്തില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതാണ് കഥ. തന്റെ കുടുംബത്തിനൊപ്പം നിന്ന് ഗിരിയെ കുറ്റം പറയുന്ന കഥാപാത്രമാണ് ശ്രിന്ധയുടേതെന്നും സംവിധായകന് പറഞ്ഞു. ജോജു ജോര്‍ജ്, രണ്‍ജി പണിക്കര്‍ എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.