Image

ട്രംപിന് തന്നോട് ഭ്രാന്തമായ താത്പര്യമായിരുന്നുവെന്ന് ക്രിസ്‌റ്റെന്‍ സ്റ്റീവാര്‍ട്ട്

Published on 26 January, 2017
ട്രംപിന് തന്നോട് ഭ്രാന്തമായ താത്പര്യമായിരുന്നുവെന്ന് ക്രിസ്‌റ്റെന്‍ സ്റ്റീവാര്‍ട്ട്

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തന്നോട് ഭ്രാന്തമായ താത്പര്യമായിരുന്നുവെന്ന് ഹോളിവുഡ് നടി ക്രിസ്‌റ്റെന്‍ സ്റ്റീവാര്‍ട്ട്. ട്വിലൈറ്റ് സാഗ എന്ന ഹോളിവുഡ് സീരീസിലെ നായികയാണ് 28 കാരിയായ ക്രിസ്‌റ്റെന്‍.

തന്നോടുളള ഭ്രാന്തമായ ഇഷ്ടം കൊണ്ടാണ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് വിവാദമായ കമന്റുകളിട്ടതെന്നും നടി പറയുന്നു. താന്‍ ട്വിലൈറ്റ് സാഗ നായകനും തന്റെ കാമുകനുമായ പാറ്റിസണെ ചതിക്കുകയായിരുന്നുവെന്നാണ് ട്രംപ് ട്വീറ്റു ചെയ്തിരുന്നത്. സ്റ്റീവാര്‍ട്ടുമായുള്ള പ്രണയത്തില്‍ നിന്നും പിന്‍വാങ്ങണമെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

തന്റെ വ്യക്തി ജീവിതത്തോടുള്ള ട്രംപിന്റെ അഭിനിവേശമാണ് ഇത്തരത്തില്‍ തന്നെ അധിക്ഷേപിക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചതെന്നാണ് ക്രിസ്‌റ്റെന്‍ പറയുന്നത്. യുഎസ് വീക്കിലിയില്‍ പ്രസിദ്ധീകരിച്ച താനും പാറ്റിസണും ആലിംഗനം ചെയ്യുന്ന ചിത്രം വന്നതിന് തൊട്ട് പിന്നാലെയായിരുന്നു ട്രംപിന്റെ ട്വീറ്റ് . അതിപ്പോഴും ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിലുണ്ടെന്നും നടി പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക