ഡബ്ലിന്‍: ഐറിഷ് ബാഡ്മിന്റണ്‍ അസോസിയേഷന് കപ്പില്‍ മലയാളി ക്ളബ്ബായ
അയര്ഫ്രണ്ട്സിന് ഉജ്ജലവിജയം. മൂന്നു ഡിവിഷനിലുകളില്‍ വിജയിച്ചാണ്
അയര്ഫ്രണ്ട്സ് തങ്ങളുടെ മികവ് തെളിയിച്ചത്. ഐറിഷ് ബാഡ്മിന്റണ്‍ അസോസിയേഷന്
നടത്തിയ മത്സരത്തില്‍ അയര്‍ലന്‍ഡിലെ 64 ടീമുകള്‍
മാറ്റുരച്ചിരുന്നു.
ഡിവിഷന് 4 നെ പ്രതിനിധീകരിച്ച റോജില്‍, സുമേഷ്,
റെഡ്ഡി, അരുണ്‍ എന്നിവര്‍ കെ എ ഡി സി എ ക്ളബ്ബിനെയും ഡിവിഷന് 5 നെ നയിച്ച
സുമേഷ്, കാല്വിന്, സുനില്‍, വിനോദ് (ഓസ്ക്കാര്‍ ട്രാവല്‍സ്) എന്നിവര്‍
ഓള്‍ഡ് ബോണിനെയുമാണ് പരാജയപ്പെടുത്തിയത്.
വിനു, അനൂപ്, റോബി വെറ്റൂര്,
സ്കോറ്റ്ച്ച് സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ഡിവിഷന് 7, ലൂക്കന്‍ ബാഡ്മിന്റണ്‍
ക്ലബ്ബിനെ പരാജയപ്പെടുത്തി. എല്ലാ മാച്ചുകളിലും തകര്‍പ്പന്‍ പ്രകടനമാണ്
അയര്ഫ്രണ്ട്സ് കാഴ്ച്ചവച്ചത്. അയര്‍ലന്‍ഡിലെ ബാഡ്മിന്റണ്‍ പ്രേമികളായവരെ
ക്ലബ്ബില്‍ ചേര്‍ന്ന് കളിക്കാന്‍ അവസരമൊരുക്കുമെന്ന് അയര്ഫ്രണ്ട്സ്
ഭാരവാഹികള്‍ അറിയിച്ചു.