ഇ.അഹമ്മദിന്റെ നിര്യാണത്തില്‍ പി എം എഫ് സൗദി നാഷണല്‍ കമ്മിറ്റി അനുശോചിച്ചു
ജയന് കൊടുങ്ങല്ലൂര്‍Published on 01 February, 2017
റിയാദ്: ഇ. അഹമ്മദിന്റെ നിര്യാണത്തില്‍ പ്രവാസി മലയാളി ഫെഡറേഷന് (പി. എം. എഫ്) സൗദി നാഷണല്‍ കമ്മറ്റി അനുശോചനം രേഖപെടുത്തി കേരളത്തിന്റെ ഗ്രാമീണ, വ്യവസായ വികസനത്തിന് ഊര്‍ജം പകര്ന്നതുമുതല് ഇന്‍ഡ്യയുടെ നയതന്ത്രനിലപാടുകളെ ഐക്യരാഷ്ട്രസഭ ഉള്‍പ്പടെയുള്ള രാജ്യാന്തര വേദികളില്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച വ്യക്തിയായിരുന്നു ഇ അഹമ്മദ്. അദ്ദേഹത്തിന്റെ നിര്യാണം കേരളത്തിന് തീരാനഷ്ടമാണ്. എല്ലാക്കാലത്തും കേരളത്തിന്റെ അവകാശത്തിന് വേണ്ടി പ്രവര്‍ത്തിച്ച നേതാവാണ് അദ്ദേഹം. പാര്‍ലമെന്റ് അംഗമായതു മുതല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ കേരളവുമായി ബന്ധപ്പെടുന്ന എല്ലാ പ്രശ്നങ്ങളിലും അദ്ദേഹം ഇടപെടുകയും അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി അതിശക്തമായി പോരാടുകയും ചെയ്ത വ്യക്തിയായിരുന്നു ഇ അഹമ്മദ്.
പ്രവാസി മലയാളി ഫെഡറേഷന് സൗദി നാഷണല്‍ കമ്മിറ്റി വാര്‍ത്താകുറിപ്പ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല