ബോസ്റ്റണ്‍: സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയുടെ ആഭിമുഖ്യത്തില്‍ ബോസ്റ്റണിലുള്ള
മലയാളികള്‍ക്കുവേണ്ടി മെയ് നാലാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6.30-ന് മാള്‍ബറോ
മിഡില്‍ സ്കൂളില്‍ വെച്ച് `ജോക്ക്പോട്ട്' എന്ന പേരില്‍, കലാഭവന്‍ മണിയുടെ
നേതൃത്വത്തില്‍, കൊടുക്കണ കാശിന് കിടിലന്‍ പരിപാടി' എന്ന മൂന്നുമണിക്കൂര്‍ നീണ്ട
മുഴനീള ഹാസ്യപരിപാടി നടത്തുന്നു.
ഇതിന്റെ മുന്നോടിയായി ഫെബ്രുവരി നാലാം
തീയതി ഞായറാഴ്ച ഇടവക വികാരി വര്‍ഗീസ് നായ്ക്കംപറമ്പില്‍ അച്ചന്റെ കൈയില്‍
നിന്നും ലീഡര്‍ ബാങ്ക് മാനേജര്‍ പോള്‍ വര്‍ഗീസ് ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി.
നാദിര്‍ഷായുടെ സംവിധാനത്തില്‍, കലാഭവന്‍ മണിയോടൊപ്പം ഹരിശ്രീ അശോകന്,
അഫ്സല്, ഭാമ, മുക്ത, വീണ എന്നിവരെ കൂടാതെ നിരവധി കോമഡി ആര്‍ട്ടിസ്റ്റുകളും
അണിനിരക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. വര്‍ഗീസ് നായ്ക്കംപറമ്പില്‍ (586
365 9062).