Image

കേന്ദ്രമന്ത്രി ഇ. അഹമ്മദിനു ഡാലസില്‍ സ്വീകരണം

ബിനോയി സെബാസ്റ്റ്യന്‍ Published on 22 February, 2012
കേന്ദ്രമന്ത്രി ഇ. അഹമ്മദിനു ഡാലസില്‍ സ്വീകരണം
ഡാലസ് : കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിനു നോര്‍ത്ത് ടെക്‌സസിലെ ഇന്‍ഡ്യന്‍ ജനത ഹൃദ്യമായ സ്വീകരണം നല്‍കി. ഇന്‍ഡ്യ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസും ഇന്‍ഡ്യന്‍ അമേരിക്കന്‍ ഫ്രണ്ട്ഷിപ്പ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ ഡാലസ് മലയാളി അസോസിയേഷന്‍, ടാന്‍ടെക്‌സ്, ടിഡബ്‌ളിയുഎ, എജെഎ, തുടങ്ങിയ സംഘടനകളും പങ്കെടുത്തു.

അമേരിക്കയില്‍ താമസിക്കുന്ന ഇന്‍ഡ്യന്‍ ജനതയുടെ മാത്രമല്ല ഇതര രാജ്യങ്ങളിലെ വിദുരസ്ഥമായ സ്ഥലങ്ങളില്‍പോലും വസിക്കുന്ന ഒരോ ഭാരതീയന്റെയും കാര്യങ്ങളില്‍ സാദ്ധ്യമായ വിധത്തിലെല്ലാം സര്‍ക്കാരും വിദേശവകുപ്പും സഹായഹസ്തങ്ങള്‍ എത്തിക്കുവാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങില്‍ ഇ.അഹമ്മദ് പറഞ്ഞു. അമേരിക്കയിലേക്കു കുടിയേറി പാര്‍ക്കുന്നവരുടെ സൗകര്യാര്‍ത്ഥം അറ്റ്‌ലാന്റയില്‍ പുതിയതായി ആരംഭിക്കുന്ന കോണ്‍സുലേറ്റ് ജനറല്‍ സഹായകരമായിരിക്കും. ഇതിനെ തുടര്‍ന്നു സമീപഭാവിയില്‍ മറ്റു ചില കേന്ദ്രങ്ങളില്‍ക്കൂടി കോണ്‍സുലേറ്റ് ആഫീസുകള്‍ ആരംഭിച്ചേക്കാം. മെക്‌സിക്കോയില്‍ നടന്ന ജി.25 സമ്മേളനം കഴിഞ്ഞു ലണ്ടനിലേക്കു മടങ്ങും വഴിയായിരുന്നു അദേഹം ഡാലസിലെത്തിയത്. ഹ്യൂസ്റ്റന്‍ കോണ്‍സുലേറ്റ് ജനറല്‍ സന്‍ജീവ് അറോറ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

ഇന്‍ഡ്യ അമേരിക്കന്‍ ഫ്രണ്‍്ഷിപ്പ് കൗണ്‍സില്‍ ടെക്‌സസ് മേഖല പ്രസിഡന്റ് പ്രസാദ് തോട്ടക്കൂറ ചടങ്ങില്‍ മന്ത്രിക്കു ഫലകം സമര്‍പ്പിച്ചു. ഇന്‍ഡ്യ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീധര്‍ റെഡി കോര്‍സാപതി സ്വാഗതമാശംസിച്ചു. ലോസണ്‍ ട്രാവല്‍ എംഡി ബിജു തോമസ്, ഡാലസ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ഇന്‍ഡ്യ അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍, ട്രാവല്‍ ഏജന്റ്‌സ്, ഡാലസ് ബിസിനസ് കമ്യൂണിറ്റി, കോപ്പറേറ്റ് അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍, മീഡിയ കോര്‍ഡിനേറ്റര്‍ ശബ്‌നം, രാജു ജോര്‍ജ്, ജോണ്‍ ഫണ്‍ഏഷ്യ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കേന്ദ്രമന്ത്രി ഇ. അഹമ്മദിനു ഡാലസില്‍ സ്വീകരണം
കേന്ദ്രമന്ത്രി ഇ. അഹമ്മദിനു ഡാലസില്‍ സ്വീകരണം
കേന്ദ്രമന്ത്രി ഇ. അഹമ്മദിനു ഡാലസില്‍ സ്വീകരണം
കേന്ദ്രമന്ത്രി ഇ. അഹമ്മദിനു ഡാലസില്‍ സ്വീകരണം
കേന്ദ്രമന്ത്രി ഇ. അഹമ്മദിനു ഡാലസില്‍ സ്വീകരണം
കേന്ദ്രമന്ത്രി ഇ. അഹമ്മദിനു ഡാലസില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക