ബ്രിസ്ബേന്‍: ബ്രിസ്ബേന്‍ സിറ്റി കൗണ്‍സിലും ബ്രിസ്ബേന്‍ മലയാളി അസോസിയേഷനും സംയുക്തമായി നാലാമത് മള്‍ട്ടികള്‍ച്ചറല്‍ ടെസ്റ്റ് ഓഫ് ദി വേള്‍ഡ് സംഘടിപ്പിക്കുന്നു.
മാര്‍ച്ച് 11ന് (ശനി) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ രാത്രി എട്ടു വരെ സ്റ്റാഫോര്‍ഡ് കീയോംഗ് പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കും.
മുപ്പതോളം രാജ്യങ്ങളില്‍നിന്നുള്ള കലാസാംസ്കാരിക പരിപാടികളും വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ പ്രദര്‍ശനവും വില്പനയും പരിപാടിയുടെ ഭാഗമായിരിക്കും.
അസോസിയേഷന് പ്രസിഡന്റ് ദിനേശ് കൊല്ലപ്പിള്ളില്‍, സെക്രട്ടറി സജിത് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള ആഘോഷകമ്മിറ്റിയാണ് പരിപാടികളുടെ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
റിപ്പോര്‍ട്ട്: ജോളി കരുമത്തി