കുവൈത്ത് : നിലാവ് കുവൈത്ത് ഫെബ്രുവരി 24, 25 തീയതികളിലായി ഫഹാഹീലും അബാസിയയിലും നടക്കുന്ന കാന്‍സര്‍ ബോധവത്കരണ സെമിനാറിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു.
ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നടന്ന ചടങ്ങില്‍ ഫര്‍വാനിയ ഗവര്‍ണര്‍ ഷെയ്ഖ് ഫൈസല്‍ അല്‍ ഹമൂദ് അല്‍ മാലിക് അല്‍ സബ ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം രക്ഷാധികാരിയും നിലാവ് കുവൈറ്റ് കാന്‍സര്‍ ബോധവത്കരണ സെമിനാര്‍ ചെയര്‍മാനുമായ ഡോ. അമീര്‍ അഹമ്മദിന് നല്കി നിര്‍വഹിച്ചു. ചടങ്ങില്‍ ഷിഫ അല്‍ ജസീറ പ്രതിനിധി ടി.ടി. സലിം, സമീര്‍, നിലാവ് കുവൈത്ത് പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂര്‍, ജനറല്‍ സെക്രട്ടറി ഹമീദ് മധുര്, ഗവര്‍ണര്‍ ഓഫീസ് സെക്രട്ടറി ബിജു എന്നിവര്‍ സന്നിഹിതരായിരുന്നു.
സെമിനാറിന് പ്രശസ്ത കാന്‍സര്‍ രോഗ ചികിത്സാവിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരനും ഡോ. ചിത്രയുമാണ് നേതൃത്വം നല്‍കുന്നത്. ഹലാ ഫെബ്രുവരി ആഘോഷങ്ങളുടെ ഭാഗമായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റേയും ആഭ്യന്തര മന്താലയത്തിന്റേയും വാര്‍ത്താവിതരണ മന്താലായത്തിന്േ!റയും കുവൈത്ത് കാന്‍സര്‍ സൊസൈറ്റിയുടെയും നഴ്സിംഗ് അസോസിയേഷന്റേയും സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍