വെട്ടേറ്റ ചലച്ചിത്ര നടന് ബാബുരാജിന് സ്വകാര്യ
ആശുപത്രിയില്‍ പ്ളാസ്റ്റിക് സര്‍ജറി നടത്തി. വെട്ടേറ്റ പാട് പുറത്ത്
കാണാതിരിക്കുന്നതിനാണ് മുറിവ് തുന്നിക്കെട്ടി പ്ളാസ്റ്റിക് സര്‍ജറി
നടത്തിയത്. സര്‍ജറിക്കുശേഷം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന
ബാബുരാജിനെ മുറിയിലേക്ക് മാറ്റി. ഇടതുതോള്‍ മുതല്‍ കക്ഷം വരെയുള്ള
ഭാഗത്താണ് വാക്കത്തികൊണ്ട് വെട്ടേറ്റത്.
ചലച്ചിത്രനടന്മാരായ ആസിഫ് അലി, സുരേഷ് കൃഷ്ണ, അന്‍വര്‍ സാദത്ത് എം.എല്‍.എ എന്നിവര്‍ ബാബുരാജിനെ സന്ദര്‍ശിച്ചു.