ബോള്‍ട്ടണ്‍: ബോള്‍ട്ടണില്‍ ഫാ. ബിനോജ് മുളവരിക്കല്‍ നയിക്കുന്ന നോന്പുകാല ഒരുക്ക ധ്യാനം മാര്‍ച്ച് 10, 11, 12 (വെള്ളി, ശനി, ഞായര്‍) തീയതികള്‍ നടക്കും. ഫാന്‍വര്‍ത്തിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ വെള്ളി വൈകുന്നേരം ആറു മുതല്‍ രാത്രി 9.30 വരെയും ശനി രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലു വരെയും ഞായര്‍ രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചു വരെയുമാണ് ധ്യാനം.
നോന്പുകാല ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഫാ.തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്തു.
വിവരങ്ങള്‍ക്ക്: ജയ്സണ്‍ ജോസഫ് 077737881374, ആന്റണി ചാക്കോ 07860480923
വിലാസം: OUR LADY OF LOURDES CHURCH, 275 PLODDER LANE
BOLTON, BL4 0BR.
റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍