മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നവാഗതനായ ഹനീഫ അദേനി ഒരുക്കുന്ന ദ ഗ്രേറ്റ് ഫാദര്‍. മാര്‍ച്ച് 30ന് ചിത്രം തിയേറ്ററുകളിലെത്തും. കേരളത്തില്‍ മാത്രം 150 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
പൃഥ്വിരാജിന്റെ കീഴിലുള്ള ഓഗസ്റ്റ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. വിപുലമായ വേള്‍ഡ് വൈഡ് റിലീസും ഇതിനൊപ്പം നടത്താന്‍ അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
ജനുവരി റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം തിയറ്റര്‍ സമരം മൂലം മാര്‍ച്ചിലേക്ക് നീട്ടുകയായിരുന്നു. മമ്മൂട്ടിയുടെ 2017ലെ ആദ്യ റിലീസ് ആണ് ദി ഗ്രേറ്റ് ഫാദര്‍.