കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ് മെംബര്‍ഷിപ്പ് കാമ്പയിനു തുടക്കമായി. ഫെബ്രുവരി– മാര്‍ച്ച് മാസങ്ങളിലാണു ക്യാമ്പെയിന് നടക്കുന്നത്. 1978ല്‍ രൂപീകൃതമായ കല കുവൈത്തിനു നിലവില്‍ 65ഓളം യൂണിറ്റുകളിലായി ആയിരക്കണക്കിനു സജീവ അംഗങ്ങളുണ്ട്.
കുവൈത്തിലെ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായ കല കുവൈത്ത് അംഗങ്ങള്‍ക്കായി ക്ഷേമനിധിയടക്കമുള്ള പദ്ധതികളും നടപ്പാക്കി വരുന്നു. കലയില്‍ അംഗമായ ഒരാള്‍ മരണപ്പെട്ടാല്‍ അദ്ദേഹത്തിന്റെ കുടുംബത്തിനു 3 ലക്ഷം രൂപയും അസുഖം മൂലം ജോലി നിര്‍ത്തി പോകുന്ന അംഗത്തിനു 50000 രൂപയും ക്ഷേമനിധിയില്‍ നിന്ന് ലഭിക്കും. വിവിധ കലാ–കായിക–സാംസ്കാരിക പ്രവര്‍ത്തനങ്ങളും, പരിപാടികളും, കഴിഞ്ഞ 26 വര്‍ഷമായി സൗജന്യ മാതൃഭാഷാ പഠന പദ്ധതി എന്ന മഹത്തായ സാംസ്കാരിക പരിപാടിയും കലയുടെ നേതൃത്വത്തില്‍ നടത്തി വരുന്നു.
അബ്ബാസിയ– 6038 3336,അബുഹലീഫ– 6609 7405, ഫഹഹീല്‍– 6601 8867, സാല്‍മിയ– 5548 4818
കൂടുതല്‍ വിവരങ്ങള്‍ക്ക് കല കുവൈറ്റ് വെബ്സൈറ്റ് സന്ദര്‍ശിക്കുക www.kalakuwait.com/membership
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍