Image

സൗത്ത് വെസ്റ്റ് ഭദ്രാസന റാഫിള്‍ ടിക്കിറ്റ് നറുക്കെടുപ്പ്

പി.പി.ചെറിയാന്‍ Published on 20 February, 2017
സൗത്ത് വെസ്റ്റ് ഭദ്രാസന റാഫിള്‍ ടിക്കിറ്റ് നറുക്കെടുപ്പ്
ഹൂസ്റ്റണ്‍: സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനത്തിന്റെ ഒന്നാംഘട്ട വികസന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന ചാപ്പലിന്റെ ധനശേഖരണാര്‍ത്ഥം നടത്തിയ റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ് ഫെബ്രുവരി 18ന് ശനിയാഴ്ച നടന്നു. രാവിലെ ഉര്‍ശ്ലേഘം അരമനയില്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ അലക്‌സ്യോസ് മാര്‍ യൗസേബിയോസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ റാഫിള്‍ കമ്മറ്റി കണ്‍വീനര്‍ ഫാ.രാജു ദാനിയേല്‍ സ്വാഗത അറിയിച്ചു. നറുക്കെടുപ്പിന്റെ ഉത്ഘാടനം മാര്‍ യൗസേബിയോസ് നിര്‍വ്വഹിച്ചു. ഒന്നാം സമ്മാനം മേഴ്‌സിഡസ് ബെന്‍സ് 450 ടിക്കറ്റ് # 18202, രണ്ടാം സമ്മാനം 5 പവന്‍ ടിക്കറ്റ് # 16225, മൂന്നാം സമ്മാനം രണ്ട് എയര്‍ടിക്കറ്റ് ഇന്ത്യയിലേക്കു ഇത് ടിക്കറ്റ് # 15217 ന് ലഭിച്ചു.

പ്രസ്തുത സമ്മേളനത്തില്‍ ഭദ്രാസന സെക്രട്ടറി ഫാ.ഫിലിപ്പ് എബ്രഹാം, കൗണ്‍സില്‍ അംഗങ്ങലായ റവ.ഫാ. ബെന്നി കുരുവിളി, റോയ് തോമസ്, മനോജ് തോമസ്, എബ്രഹാം വര്‍ക്കി, റാഫില്‍ കമ്മറ്റി സെക്രട്ടറിയും സഭ മാനേജിംഗ് കമ്മറ്റി അംഗവുമായ ജോര്‍ജ്ജ് വര്‍ഗ്ഗീസ്, കോ-ഓര്‍ഡിനേറ്റര്‍ തോമസ് പൂവത്തൂര്‍, സഭ മാനേജിങ് കമ്മറ്റി അംഗം എബ്രഹാം  പന്നികോട്, ഫാ. സ്ലോമോ ഐസക്ക്(Slomo), ഭദ്രാസന മാനേജര്‍ ഫാ.വറുഗീസ് തോമസ്, ഫാ.ജോണ്‍ ഗിവര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു. സമ്മേളനത്തില്‍ പങ്കെടുത്തു എല്ലാവര്‍ക്കും റാഫിള്‍ ടിക്കറ്റ് വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം നന്ദി അറിയിച്ചുവെന്ന് ഭദ്രാസന പിആര്‍ഓ എല്‍ദോ പീറ്റര്‍ അറിയിച്ചു.

സൗത്ത് വെസ്റ്റ് ഭദ്രാസന റാഫിള്‍ ടിക്കിറ്റ് നറുക്കെടുപ്പ്
COMMITTEE MEMBERS
സൗത്ത് വെസ്റ്റ് ഭദ്രാസന റാഫിള്‍ ടിക്കിറ്റ് നറുക്കെടുപ്പ്
INAGURATION PIC.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക