നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍
ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്പലപ്പുഴ കാക്കാഴം സ്വദേശി
അന്‍വറിനെയാണ് കസ്റ്റഡിയിലെടുത്തത്. പ്രധാനപ്രതി പള്‍സര്‍ സുനിയടക്കമുള്ള
പ്രതികളുമായി അന്‍വര്‍ ഫോണില്‍ ബന്ധപ്പെട്ടതായി പൊലീസ് കണ്ടെത്തിയിരുന്നു.
അതേസമയം, അന്വേഷണം സിനിമ മേഖലയിലേക്കും വ്യാപിപ്പിച്ചു. പള്‍സര്‍ സുനിയുടെ
ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇത് ശരിവെക്കുന്ന
ചില വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. നടിയെ തട്ടിക്കൊണ്ട് പോയത് ക്വട്ടേഷനാണോ
എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കാറില്‍ അതിക്രമിച്ച കയറിയ അക്രമികള്‍
ക്വട്ടേഷനാണെന്ന് തന്നോട് പറഞ്ഞെന്ന് നടി പൊലീസിന് മൊഴി നല്‍കിയെന്നാണ്
ലഭിക്കുന്ന വിവരം.