ഫ്ളോറിഡ: ആര്‍ട്ട് ലവേഴ്സ് ഓഫ്
അമേരിക്കയുടെ (അല) ഫ്ളോറിഡ ചാപ്റ്റര്‍, ദേശീയ കണ്വന്ഷന് ചെയര്മാന്
ഡോ. ജേക്കബ് തോമസിന്റെ സഹോദരി മേരി ക്രിസ്റ്റിയുടെ നിര്യാണത്തില്‍ അനുശോചനം
രേഖപ്പെടുത്തി.
അലയുടെ പ്രഥമ കമ്മിറ്റി അംഗവും, ന്യൂയോര്‍ക്ക്- ന്യൂജേഴ്സി മലയാളി
സംഘടനകളിലെ നിറസാന്നിധ്യവുമായ ഡോ. ജേക്കബ് തോമസിന്റെ കുടുംബത്തോടും,
അദ്ദേഹത്തോടും ഈ ദുഖസാഹചര്യത്തില് എല്ലാ ആശ്വാസവും ഹൃദയംകൊണ്ടും,
വാക്കുകള്‍കൊണ്ടും അറിയിക്കുന്നതായി ഫ്ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റ്
ശാമുവേല്‍ തോമസ്, സെക്രട്ടറി ബിജു ഗോവിന്ദന്‍കുട്ടി, ട്രഷറര്‍ അശോക് പിള്ള
എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഏബ്രഹാം കളത്തില്‍
അറിയിച്ചതാണിത്.