Image

നടിക്കെതിരായ അക്രമം: സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി എ.ടി.രമേശ്‌

Published on 22 February, 2017
നടിക്കെതിരായ അക്രമം: സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി എ.ടി.രമേശ്‌

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്‌.

സംസ്ഥാനത്ത്‌ നിയമ വിരുദ്ധമായി എന്ത്‌ നടന്നാലും അതിന്റെ ാെരു വശത്ത്‌ ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടിയുണ്ടാകും. ചുക്കു ചേരാത്ത കഷായമില്ലെന്ന്‌ പറയുന്നപോലെയാണ്‌ ഇത്‌. 

ഈ അവസ്ഥ വളരെ ഭയാനകമാണെന്നും എംടി രമേശ്‌ ചൂണ്ടിക്കാട്ടി.

കൊച്ചി സംഭവത്തിലും കഥ വ്യത്യസ്‌തമല്ല. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ അനുയായി വി.പി.വിജീഷ്‌ കതിരൂര്‍ പഞ്ചായത്തിലെ ചുണ്ടങ്ങപൊയില്‍ സ്വദേശിയാണെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ അയല്‍വാസിയുമാണ്‌. 

ഇയാള്‍ സിപിഎം പ്രവര്‍ത്തകനാണെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ.

കതിരൂര്‍ മനോജ്‌ വധക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ വിജീഷിന്റെ സഹോദരന്‍ സജിലേഷ്‌ പ്രതിയാണെന്നും അപ്പോള്‍ ഇയാള്‍ പാര്‍ട്ടിക്ക്‌ എത്ര വേണ്ടപ്പെട്ടവനാണെന്ന്‌ മനസിലായിക്കാണുമെന്നും രമേശ്‌ ഫേസ്‌ബുക്കില്‍ കുറിച്ചു.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക