നാഗാര്‍ജുന അമല ദമ്പതികളുടെ മകനും യുവനടനുമായ അഖില്‍ അകിനേനിയുടെ വിവാഹം മുടങ്ങിയതായി ദേശീയമാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍.
വരുന്ന മെയില്‍ ഇറ്റലിയില്‍ വച്ച് വിവാഹം നടത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും വിവാഹം റദ്ദാക്കിയ അറിയിപ്പ് ലഭിക്കുകയായിരുന്നു. കാരണം വ്യക്തമല്ല.
കഴിഞ്ഞ ഡിസംബറിലായിരുന്നു ഹൈദരാബാദിലെ പ്രമുഖ വ്യവസായിയായ ജി.വി.കെ റെഡ്ഡിയുടെ പേരക്കുട്ടിയും ഫാഷന്‍ ഡിസൈനറുമായ ശ്രേയ ഭൂപാലുമായുള്ള അഖിലിന്റെ വിവാഹ നിശ്ചയം.