അല്‍കോബാര്‍: അവധിയ്ക്കായി കേരളത്തിലേയ്ക്ക് മടങ്ങിയ സൗദി പ്രവാസി, ഹൃദയാഘാതം മൂലം മരണമടഞ്ഞു.
മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ കുറുമ്പാലമൂട് മഹലില്‍ വീട്ടില്‍
താമസക്കാരനായ അബൂബക്കര്‍ മഹലില്‍ (51 വയസ്സ്) ആണ് മരണമടഞ്ഞത്.
പത്തുവര്‍ഷത്തില്‍ ഏറെയായി സൗദിയില്‍ പ്രവാസിയായിരുന്നു. അല്‍കോബാറില്‍
വാഹനസ്പെയര്പാര്ട്ട്സ് വില്പന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന,
അബൂബക്കര്‍ ഒരാഴ്ച മുന്‍പാണ് അവധിയ്ക്കായി നാട്ടിലേയ്ക്ക് പോയത്.
പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ അബൂബക്കറിനെ
ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ജീവന് രക്ഷിയ്ക്കാനായില്ല.
റസിയത്ത് ആണ് അബൂബക്കറിന്റെ ഭാര്യ. റിസ്വാന് എന്ന മകനും, ജെസ്മി ബക്കര്‍,
തെന്‍സി ബക്കര്‍, റംസി ബക്കര്‍ എന്നീ പെണ്‍കുട്ടികളും ഉണ്ട്.
നവയുഗം സാംസ്കാരികവേദിയുടെ തുക്ബ ബയോണിയ യൂണിറ്റിലെ പ്രവര്‍ത്തകനായിരുന്ന
അബൂബക്കര്‍, സാമൂഹ്യ,സാംസ്കാരികപ്രവര്‍ത്തനങ്ങളില്‍ സജീവമായി
പങ്കെടുത്തിരുന്നു. പാട്ടു പാടിയും സൗഹൃദം പങ്കുവെച്ചും, ഒപ്പമുണ്ടായിരുന്ന
അബൂബക്കറിന്റെ ആകസ്മികനിര്യാണത്തെക്കുറിച്ചുള്ള വാര്‍ത്തയുടെ
നടുക്കത്തിലാണ് നവയുഗം പ്രവര്‍ത്തകര്‍.
അബൂബക്കറിന്റെ നിര്യാണത്തില്‍ നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.