കൊച്ചി: 'ഒരു മെക്സിക്കന്‍
അപാരത'യിലെ പ്രണയ ഗാനം `ഇവളാരോ` റിലീസ് ചെയ്ത ഒരാഴ്ചക്കുള്ളില്‍ തന്നെ അഞ്ചു
ലക്ഷത്തിലധികം വ്യൂസ് നേടി. ടോവിനോ തോമസും ഗായത്രി സുരേഷും അഭിനയിച്ച ഈ ഗാനം
ഫെബ്രുവരി 22നാണ് Muzik247 (മ്യൂസിക്247)ന്റെ യൂട്യൂബ് ചാനലില്‍ റിലീസ്
ചെയ്തത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് മണികണ്ഠന് അയ്യപ്പ സംഗീതം
നല്കിയിരിക്കുന്നു.
ടോം ഇമ്മട്ടി സംവിധാനം നിര്‍വഹിച്ച 'ഒരു
മെക്സിക്കന്‍ അപാരത'യില്‍ ടോവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരന്,
ഗായത്രി സുരേഷ്, സുധീര്‍ കരമന, കലാഭവന്‍ ഷാജോണ്‍, സുധി കോപ്പ എന്നിവര്‍ പ്രധാന
വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.
ഛായാഗ്രഹണം പ്രകാശ് വേലായുധനും ചിത്രസംയോജനം
ഷമീര്‍ മുഹമ്മദ്ദുമാണ്. ങൗ്വശസ247 (മ്യൂസിക്247)നാണ് ഒഫീഷ്യല്‍ മ്യൂസിക്
ലേബല്‍. അനൂപ് കണ്ണന് സ്റ്റോറീസ് (Anoop Kannan Stories)ന്റെ ബാനറില്‍ അനൂപ്
കണ്ണന് നിര്‍മിച്ച 'ഒരു മെക്സിക്കന്‍ അപാരത' ഈ വെള്ളിയാഴ്ച തീയേറ്ററുകളില്‍
പ്രദര്‍ശനത്തിനെത്തും.
`ഇവളാരോ` ഒഫീഷ്യല്‍ സോങ്ങ് വീഡിയോ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലില്‍ കാണാന്‍:
https://www.youtube.com/watch?v=AobGPHq9SJo
(മ്യൂസിക്247)നെ കുറിച്ച്:
കഴിഞ്ഞ നാല് വര്‍ഷമായി മലയാള സിനിമ
ഇന്ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആണ് ങൗ്വശസ247 (മ്യൂസിക്247). അടുത്ത
കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം
ങൗ്വശസ247 (മ്യൂസിക്247)നാണ്.
ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ
അയ്യപ്പ കൊയ്ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം,
ബാംഗ്ലൂര്‍ ഡെയ്സ്, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ് ആര് യു,
കിസ്മത്ത്,വിക്രമാദിത്യന്, മഹേഷിന്റെ പ്രതികാരം, പാവാട, ഒരു വടക്കന്‍ സെല്‍ഫി
എന്നിവയാണ് ഇവയില്‍ ചിലത്.
Lohit
Chandran
Assistant Manager - Public Relations, Muzik247
Mobile number:
+918111952266