ജിദ്ദ: പ്രവാസികള്‍ക്ക് സംഗീതസാന്ദ്രമായ വാരന്ത്യം സമ്മാനിച്ച മ്യൂസിക്കല്‍ റെയിന്‍ സീസണ് 3 സംഗീതനിശ ശ്രദ്ധേയമായി. ഷറഫിയ ഹില്‍ടോപ്പ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയുടെ സംഘാടകന്‍ മന്‍സൂര്‍ എടവണ്ണയായിരുന്നു. ചടങ്ങില്‍ ഉംറ നിര്‍വഹിക്കാനെത്തിയ പ്രവാസി കോണ്‍ഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി മുസ്തഫ മന്പാടിനു സ്വീകരണവും പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ സംഘാടകനും ജീവന് ടിവി റിപ്പോര്‍ട്ടറുമായ ബഷീര്‍ തൊട്ടിയന് യാത്രയയപ്പും നല്കി.
മിര്‍സ ശരീഫ്, ജമാല്‍ പാഷ, മന്‍സൂര്‍ എടവണ്ണ, അലവിക്കുട്ടി കണിയാപറ്റ, മുസ്തഫ തോളൂര്‍, ഹമീദ് കരിന്പുലാക്കല്, നാദിര്‍ഷ, സോഫിയ സുനില്‍, ധന്യ ബിമല്‍ എന്നിവര്‍ ഗാനങ്ങള്‍ ആലാപിച്ചു. ഒഐസിസി നേതാവ് കെ.ടി.എ. മുനീര്‍, ഹസന് യമഹ, ഗഫൂര്‍ ചാലില്‍, മുസ്തഫ സിദ്റ, എന്‍ജിനിയര്‍ ജുനൈസ് ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍