Image

പ്രഭാസിന്റെ പുതിയ ചിത്രത്തില്‍ വിവേക് ഒബ്രോയിയും

Published on 04 March, 2017
പ്രഭാസിന്റെ പുതിയ ചിത്രത്തില്‍ വിവേക് ഒബ്രോയിയും


പ്രഭാസ് നായകനായി എത്തുന്ന ബാഹുബലി ദ കണ്‍ക്ലൂഷനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം സുജീത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രഭാസ് അഭിനയിക്കുക. ചിത്രത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്രോയിയും അഭിനയിക്കുന്നുണ്ടെന്നാണ് പുതിയ വിവരം.

ദിവസങ്ങള്‍ക്ക് മുമ്പ് സംവിധായകനും നിര്‍മാതാവും വിവേകിനെ കണ്ട് കഥ വിവരിച്ചു. കഥ താരത്തിന് ഇഷ്ടമായെന്നും ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താരം തയ്യാറായെന്നുവാണ് വിവരം. ചിത്രം തെലുുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും.

ബോളിവുഡ് താരം ജാക്കി ഷ്രോഫും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുമെന്ന് വിവരമുണ്ട്. ചിത്രത്തിലെ നായികയ്ക്കായുള്ള തെരച്ചിലിലാണ് അണിയറപ്രവര്‍ത്തകര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക