Image

എപ്പോള്‍ മരിക്കണമെന്നു സ്വയം തീരുമാനിക്കാം: ജര്‍മന്‍ കോടതി

Published on 04 March, 2017
എപ്പോള്‍ മരിക്കണമെന്നു സ്വയം തീരുമാനിക്കാം: ജര്‍മന്‍ കോടതി

      ബെര്‍ലിന്‍: പ്രത്യേക സാഹചര്യങ്ങളില്‍, എപ്പോള്‍, എങ്ങനെ മരിക്കണമെന്നു സ്വയം തീരുമാനിക്കാനും അവകാശം നല്‍കണമെന്ന് ജര്‍മന്‍ അഡ്മിനിസ്‌ട്രേറ്റീവ് കോടതി വിധി. സ്റ്റിറോയ്ഡ് പേഷ്യന്റ്‌സിന് ഇത്തരത്തില്‍ മരിക്കാന്‍ കൂടിയ തോതില്‍ നാര്‍ക്കോട്ടിക്‌സ് കുത്തിവയ്ക്കാന്‍ അനുമതി നല്‍കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. ലൈപ്‌സിഷിലെ കോടതിയുടേതാണ് വിധി.

അതേസമയം, ഇത്തരത്തില്‍ സ്വന്തം മരണകാര്യത്തില്‍ തീരുമാനമെടുക്കുന്ന രോഗി അങ്ങനെയൊരു തീരുമാനം എടുക്കാന്‍ പറ്റിയ മാനസികാവസ്ഥയിലായിരിക്കണമെന്ന് ഉറപ്പു വരുത്തണം. ഇതു തന്നെ പ്രത്യേക കേസുകളില്‍ മാത്രമേ അനുവദിക്കാന്‍ കഴിയൂ എന്നും കോടതി വ്യക്തമാക്കി. 

2015 നവംബറില്‍ ജര്‍മനിയില്‍ പുതിയ നിയമം പാസാക്കിയിരുന്നു. അത്യാവശ്യമായതും പ്രത്യേകവുമായ സാഹചര്യത്തില്‍ മരണം വരിക്കാനുള്ള നിയമം പ്രാബല്യത്തലാക്കിയിരുന്നു. മറ്റു നിയമവ്യവസ്ഥയില്‍പ്പെടാതെയുള്ള മരണങ്ങള്‍ക്ക് അഞ്ചുവര്‍ഷംവരെ തടവും ലഭിക്കാന്‍ നിയമമുണ്ട്.

നാര്‍ക്കോട്ടിക്‌സ് നിയമത്തില്‍നിന്നു വിരുദ്ധമായാണ് ഇതു ചെയ്യുക. ജര്‍മനിയില്‍ ഇത്തരം സംഭവങ്ങള്‍ക്ക് അനുമതി കിട്ടാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയായതിനാല്‍ പലരും സ്വിറ്റ്‌സര്‍ലന്‍ഡിലും മറ്റുമാണ് ഇതിനായി പോകുക. 

അതേസമയം കോടതിവിധിയെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് ജര്‍മനിയിലെ പേഷ്യന്റ് പ്രൊട്ടക് ഷന്‍ ഫൗണ്ടേഷന്‍ രംഗത്തുവന്നിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക