പാലക്കാട്: സഹോദരിമാര്‍ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട വാളയാറില്‍ മറ്റൊരു
പെണ്‍കുട്ടി കൂടി ബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ട്. വാളയാറില്‍ തിങ്കളാഴ്ച
മരണപ്പെട്ട ഇരുപതുകാരിയായ യുവതി
ബലാത്സംഗത്തിനിരയായെന്ന് പോസ്റ്റ്മോര്‍ട്ടം
റിപ്പോര്‍ട്ടില്‍ വ്യക്തമായി.
സംഭവത്തില്‍ യുവതിയുടെ അയല്‍വാസിയായ രതീഷ് എന്ന
യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ യുവതിയെ വീട്ടില്‍ക്കയറി
കയറിപിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി ആരോപണമുയര്‍ന്നിരുന്നു. യുവാവിന്റെ
പീഡനത്തില്‍ മനംനൊന്താണ് യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച
മരണപ്പെടുകയായിരുന്നു.
പെണ്‍കുട്ടി മരണപ്പെട്ട ശേഷം പുറത്തുവന്ന പോസ്റ്റ്മോര്‍ട്ടം
റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി തെളിഞ്ഞിരിക്കുന്നത്.