സ്റ്റോക്ക്ഹോം: സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഏറ്റവും മികച്ച ലോക രാജ്യമായി സ്വീഡന് തെരഞ്ഞെടുക്കപ്പെട്ടു. യുഎസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ടിന്റെ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.
എണ്പതു രാജ്യങ്ങളില്‍നിന്നുള്ള ഒന്‍പതിനായിരം സ്ത്രീകള്‍ സര്‍വേയില്‍ പങ്കെടുത്തു. ലിംഗ സമത്വത്തിന്റെ കാര്യത്തില്‍ കൈവരിച്ച വലിയ മുന്നേറ്റമാണ് സ്വീഡനെ സ്ത്രീകള്‍ക്ക് ഏറ്റവും യോജിച്ച രാജ്യമായി തെരഞ്ഞെടുക്കുന്നതിനു കാരണമായത്. രാജ്യത്തെ സമൂഹത്തിന്റെ മൂലക്കല്ല് തന്നെയായാണ് സര്‍ക്കാര്‍ ലിംഗ സമത്വത്തെ കാണുന്നത്. രാജ്യത്തെ വിദ്യാഭ്യാസ സന്പ്രദായത്തില്‍ വരെ ഇത് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇവിടെ യൂണിവേഴ്സിറ്റി ഡിഗ്രികളില്‍ മൂന്നില്‍ രണ്ടും സ്വന്തമാക്കുന്നത് വിദ്യാര്‍ഥിനികളാണ്.
അമ്മമാര്‍ക്കുള്ള അവധി ആനുകൂല്യങ്ങളിലും ഉന്നത നിലവാരം പുലര്‍ത്തുന്ന രാജ്യമാണ് സ്വീഡന്. നേരത്തെ, പെണ്‍കുട്ടികള്‍ക്ക് ഏറ്റവും യോജിച്ച രാജ്യമായി യൂഗോവ് സര്‍വേയിലും സ്വീഡന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍