ചെമ്പന്‍ വിനോദ് ജോസിന്റെ തിരക്കഥയില്‍ ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. പുതുമുഖങ്ങള്‍ മാത്രം അണിനിരന്ന ചിത്രത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍.
അങ്കമാലി ഡയറീസ് കണ്ടു. ചിത്രം ഒരുക്കിയ രീതി തന്നെ വല്ലാതെ ഇംപ്രസ് ചെയ്തെന്നാണ് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. സംവിധായകന് ലിജോയും ചിത്രത്തിന്റെ കഥാകൃത്ത് ചെമ്പന്‍ വിവനോദ് ജോസും ലാലിന്റെ അഭിനന്ദനത്തിന് നന്ദിയും രേഖപ്പെടുത്തി.