വിയന്ന: ഓസ്ട്രിയയിലെ ക്നാനായ കാത്തലിക്ക് കമ്യൂണിറ്റിയുടെ 2017 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു.
വാര്‍ഷിക പൊതുയോഗത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളായി ജോര്‍ജ് വടക്കുംചേരിയില്‍ (പ്രസിഡന്റ്), മോളികുട്ടി പടിഞ്ഞാറേക്കാലയില്‍ (വൈസ് പ്രസിഡന്റ്), എബി കൊച്ചുപറന്പില്‍ (ജനറല്‍ സെക്രട്ടറി), ഐവി മുളയ്ക്കല്‍ (ജോയിന്റ് സെക്രട്ടറി), ജോബി മാരമംഗലം (ട്രഷറര്‍) എന്നിവരെ മുഖ്യഭാരവാഹികളായും ആന്റണി മാധവപ്പള്ളില്‍, മാത്യു പടിഞ്ഞാറേക്കാലായില്‍, ജോസ് മുളയ്ക്കല്‍ എന്നിവരെ ഉപദേശക സമിതിയിലേയ്ക്കും മാത്യു പള്ളിമറ്റത്തില്‍, എബി കുരുട്ടുപറന്പില് എന്നിവരെ ടൂര്‍ കോഓര്‍ഡിനേറ്റര്‍മാരായും നൈസി കണ്ണംപാടം സോഷ്യല്‍ നെറ്റ്വര്‍ക്കിലേക്കും ഏബ്രഹാം കുരുട്ടുപറന്പിലും സ്റ്റീഫന്‍ കിഴക്കേപ്പുറത്തും ഡികെസിസിയിലേയ്ക്കും ബോബി കാഞ്ഞിരത്തുംമൂട്ടില്‍, ടോം പേരൂര്‍കരോട്ട് എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്കും തെരഞ്ഞെടുത്തു.
യൂത്ത് കോര്‍ഡിനേറ്റര്‍ ആയി അനിസ മുളയ്ക്കലും കിഡ്സ് ക്ലബ് കോഓര്‍ഡിനേറ്ററായി ജിന്‍സി ജോഷി പണിക്കാംപറന്പിലും വിമന്‍സ് ഫോറം കോഓര്‍ഡിനേറ്റര്‍മാരായി സലോമി കുരുട്ടുപറന്പില്, നിമ്മി കൊച്ചുപറന്പില്‍, മേഴ്സി ഫിജി ഇലവുങ്കല്‍ എന്നിവരും സ്പോര്‍ട്സ് കോഓര്ഡിനറ്ററായി ജോസ് വട്ടപ്പറന്പിലും നിയമിതരായി. കുര്യാക്കോസ് പാലച്ചേരിയും സണ്ണി കിഴക്കടശേരിയും ഓഡിറ്റിംഗ് ചുമതല വഹിക്കും.
റിപ്പോര്‍ട്ട്: ജോബി ആന്റണി