കുവൈറ്റ് സിറ്റി: ബാലവേദി കുവൈറ്റ് ഒരുക്കുന്ന ഈ വര്‍ഷത്തെ മെഗാപ്രോഗ്രാമില്‍ പ്രശസ്ത ബാലസാഹിത്യകാരനും കേന്ദ്രകേരള സാഹിത്യ അക്കാദമി ജേതാവുമായ സിപ്പി പള്ളിപ്പുറം മുഖ്യാതിഥിയായിരിക്കും. മാര്‍ച്ച് 24ന് (വെള്ളി) അബാസിയ കമ്യൂണിറ്റി ഹാളിലാണ് കുട്ടികള്‍ക്കായി ന്ധചക്കരപന്തലില്‍ ഇത്തിരിനേരം’ എന്ന പേരില്‍ പരിപാടികള്‍ ഒരുക്കിയിട്ടുള്ളത്.
ഉച്ചകഴിഞ്ഞ് രണ്ടിന് കുട്ടികള്‍ക്കായി സിപ്പി പള്ളിപ്പുറത്തിന്റെ നേതൃത്വത്തില്‍ സര്ഗസല്ലാപവും വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനവും നടക്കും. പരിപാടിയോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
പ്രോഗ്രാമിന്റെ നടത്തിപ്പിനായി ബാലവേദി കുവൈറ്റ് കേന്ദ്രരക്ഷാധികാരി സമിതി ചെയര്മാന് സജീവ് എം. ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ രഹില്‍ കെ. മോഹന്‍ദാസ് പരിപാടികള്‍ വിശദീകരിച്ചു. സ്കറിയ ജോണ്‍ ജനറല്‍ കണ്‍വീനറായി സനല്‍, പ്രിന്‍സ്റ്റണ്‍, ജിതിന് പ്രകാശ്, റിനു, ജോര്‍ജ് സൈമണ്‍, സുധാകരന്, രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സബ്കമ്മിറ്റികള്‍ രൂപീകരിച്ചു.
വിവരങ്ങള്‍ക്ക്: 99456731, 97262978, 94069675, 99582216.
റിപ്പോര്‍ട്ട് : സലിം കോട്ടയില്‍