പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആദ്യ അഭിഷേകാഗ്നി ബൈബിള്‍ കണ്വന്ഷന് ഒരുക്കമായി റീജണ്‍ തലത്തില്‍ ബൈബിള്‍ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കുന്നു. ഒക്ടോബറില്‍ നടക്കുന്ന അഭിഷേകാഗ്നി കണ്‍വന്‍ഷനുവേണ്ടി വിശ്വാസികളെ ആത്മീയമായി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കുന്നത്.
ജൂണ്‍ ആറു മുതല്‍ 20 വരെ എട്ടു സെന്ററുകളിലായി നടക്കുന്ന കണ്വന്ഷന് ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപത ന്യൂ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. സജി ഓലിക്കലും പ്രസിദ്ധ ദൈവവചന പ്രഘോഷകന് ബ്രദര്‍ റെജി കൊട്ടാരവും നേതൃത്വം നല്‍കും. ബ്രിസ്റ്റോള്‍, ലണ്ടന്‍, ഈസ്റ്റ് ആംഗ്ലിയ, മാഞ്ചസ്റ്റര്‍, ഗ്ലാസ്ഗോ, പ്രസ്റ്റണ്‍, ബര്‍മിംഗ്ഹാം, സൗതാംപ്ടണ്‍ എന്നിവിടങ്ങളില്‍ നടക്കുന്ന കണ്‍വന്‍ഷനുകള്‍ക്ക് യഥാക്രമം ഫാ. പോള്‍ വെട്ടിക്കാട്ട്, ഫാ. തോമസ് പാറയടിയില്‍, ഫാ. ടെറിന്‍ മുല്ലക്കര, ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍, ഫാ. ജോസഫ് വെന്പാടംതറ, ഫാ. മാത്യു പിണക്കാട്ട്, ഫാ. ജയ്സണ്‍ കരിപ്പായി, ഫാ. ടോമി ചിറയ്ക്കല്‍ മണവാളന് എന്നിവര്‍ നേതൃത്വം നല്‍കും.
സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന രൂപതയുടെ ആദ്യ ഔദ്യോഗിക ബൈബിള്‍ കണ്വന്ഷന് ഒക്ടോബര്‍ 22 മുതല്‍ 29 വരെ തീയതികളിലാണ് ക്രമീകരിച്ചിരിക്കുന്നത്. രൂപത കുടുംബം ഒരുമിച്ചിരുന്നു വചനം വായിക്കുകയും പഠിക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന കണ്‍വന്‍ഷനുകളില്‍ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ അഭ്യര്‍ഥിച്ചു.
റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നക്കാട്ട്