ദുബൈ: പ്രവാസി ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശത്തിന്റെ അലയോടികള്‍ നേര്‍ന്നുകൊണ്ട് ദുബൈ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പതിനൊന്നാമത് സീതി ഹാജി ഫുട്ബോള്‍ ടൂര്‍ണമെന്റ്ന് പ്രൌഡജ്വാല തുടക്കം. കഴിഞ്ഞ പത്ത് വര്‍ഷം പ്രവാസലോകത്തെ കാല്പന്തു പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന ഫുട്ബോള്‍ മാമാങ്കത്തിന് മുന്‍ മുസ്ലീം യൂത്ത് ലീഗ് പ്രസിഡന്റ് പി.എം സാദിഖലി കളിക്കാരെ പരിചയപെട്ടുകൊണ്ട് തുടക്കം കുറിച്ചു.
മലപ്പുറം ജില്ലാ പ്രസിഡന്റ് ചെമുക്കന്‍ യാഹുമോന്‍ ആദ്യക്ഷത വഹിച്ചു. റാഷിദ് ബിന്‍ അസ്ലം മുഖ്യാഥിതിയായിരുന്നു. ഡോ:അഹമ്മദ്, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി നിഷാദ് കെ സലിം, നാദിര്‍ മുഹമ്മദ് ഈസ,ദുബൈ പ്രസിഡന്റ് അന്‍വര്‍ നഹ,ജന:സെക്രട്ടറി ഇബാര്‍ഹിം മുറിച്ചാണ്ടി, പാറപ്പുറത്ത് മുസ്തഫ, ത്വല്‍ഹത്ത് ഫോറം ഗ്രൂപ്പ്, സൈനുദ്ദീന്‍ അള്‍ട്ടിമ, ബഹ്റൈന്‍ കെ.എം.സി.സി നേതാവ് മൊയ്തീന് കുട്ടി, ദുബൈ കെ.എം.സി.സി സംസ്ഥാന നേതാക്കളായ മുസ്തഫ തിരൂര്‍, ആവയില്‍ ഉമ്മര്‍,മുഹമ്മദ് പട്ടാമ്പി,ഇസ്മായില്‍ ഏറാമല,ആര്.ശുക്കൂര്‍, ഹംസഹാജി മട്ടുമ്മല്‍ എന്നിവര്‍ സംബന്ദിച്ചു. പി.വി നാസര്‍ സ്വാഗതവും മുസ്തഫ വേങ്ങര നന്ദിയും പറഞ്ഞു.
മുസ്ലീം യൂത്ത് ലീഗ് നേതാവ് പി.എം സാദിഖലി പതിനൊന്നാമത് സീതിഹാജി ഫുട്ബോള്‍ ടൂര്‍ണമെന്റ്ന്റെ ഉദ്ഘാടനം ചെയ്യുന്നു.