ന്യൂദല്‍ഹി: ജാര്‍ഖണ്ഡ് ക്രിക്കറ്റ് ടീം താമസിച്ചിരുന്ന ഹോട്ടലിലുണ്ടായ
തീ പിടുത്തത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിയുടെ മൊബൈല്‍
ഫോണുകള്‍ കവര്‍ന്നു. മൂന്നു ഫോണുകളാണ് മോഷണം പോയത്.
വിജയ് ഹസാരെ
ട്രോഫിക്കുള്ള ജാര്‍ഖണ്ഡ് ടീം തങ്ങിയ ദ്വാരകയിലെ ഹോട്ടലിലുണ്ടായ തീ
പിടുത്തത്തില്‍ നിന്ന് ധോണി ഉള്‍പ്പെട്ട സംഘം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ടീമിന്റെ വസ്ത്രങ്ങളടങ്ങിയ കിറ്റ് കത്തിനശിച്ചിരുന്നു. തുടര്‍ന്ന്
നടക്കാനിരുന്ന സെമി മത്സരം മാറ്റിവെക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം
ആരംഭിച്ചു.