ഷാര്‍ജ: മലയാളി വിദ്യാര്‍ഥിനി ഷാര്‍ജയില്‍ കെട്ടിടത്തില്‍നിന്നു വീണുമരിച്ചു. തൃശൂര്‍ സ്വദേശി അശ്വതി(16)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചാലക്കുടി അന്നമനട സ്വദേശി അനില്‍കുമാറിന്റെ മകളാണ് മരിച്ച അശ്വതി.
ഷാര്‍ജയിലെ ജമാല്‍ അബ്ദുള്‍ നാസര്‍ റോഡിലുള്ള റെസിഡന്‍ഷ്യല്‍ മേഖലയില്‍ തിങ്കളാഴ്ച രണ്ടരയോടെയായിരുന്നു അപകടം. കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നാണ് അശ്വതി നിലംപതിച്ചതെന്നു പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെ പോലീസ് ചോദ്യംചെയ്തു.