മലപ്പുറം: കേരള കോണ്‍ഗ്രസ്
യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന് കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ്
ചെന്നിത്തലയും. കുഞ്ഞാലിക്കുട്ടിക്കായി കേരള കോണ്‍ഗ്രസ് കണ്വെന്ഷന് വിളിച്ചത്
ശുഭസൂചകമാണെന്നും ഇരുനേതാക്കളും പറഞ്ഞു.
കെ.എം മാണിയുടെയും കേരള കോണ്‍ഗ്രസിന്റെയും
മടങ്ങിവരവിനായി മുസ്ലിംലീഗ് നേതാവായ കുഞ്ഞാലിക്കുട്ടി മുന്‍കൈ എടുക്കുമെന്നാണ്
പ്രതീക്ഷയെന്നും ഇരുവരും വ്യക്തമാക്കി.
മാണിയുടെ സാന്നിധ്യം യുഡിഎഫ്
ആഗ്രഹിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മുന്നണിയില്‍ നിന്നും പോകാന്‍
ഒരിക്കലും കെ.എം മാണിസാറിനോട് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് രമേശ്
ചെന്നിത്തല വിശദമാക്കി. മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എം മാണി
മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയായ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ
പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഇത് സൗഹൃദത്തിന്റെ പുറത്തുളള
പിന്തുണയാണെന്നും യുഡിഎഫിനെ അല്ല താന്‍ പിന്തുണക്കുന്നതെന്നും മാണി
വ്യക്തമാക്കിയിരുന്നു. കൂടാതെ കേരള കോണ്‍ഗ്രസ് പ്രത്യേക കണ്വെന്ഷന്
വിളിച്ചുചേര്‍ക്കുകയും ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇതില്‍ പങ്കെടുക്കാനായി
കുഞ്ഞാലിക്കുട്ടി യുഡിഎഫ് നേതാക്കളുടെ അനുമതിയും വാങ്ങിയിരുന്നു.
പിന്നാലെയാണ്
മാണി മടങ്ങിവരണമെന്ന ആഗ്രഹം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ തന്നെ
വ്യക്തമാക്കുന്നതും.