പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രം നാം ശബാനയുടെ ഏറ്റവും പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ വില്ലന്‍വേഷത്തിലാണ് പൃഥ്വി എത്തുക. ടോണി എന്ന അധോലോക നായകനെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്. തപ്സി പന്നുവാണ് ശബാന എന്ന ടൈററില്‍ റോളിലെത്തുന്നത്. മനോജ് ബാജ്പേയി, അനുപംഖേര്‍, അക്ഷയ്കുമാര്‍ എന്നിവരാണ് മറ്റു താരങ്ങള്‍.
ശബാന ഖാന് എന്ന സാധാരണ പെണ്‍കുട്ടി റോയുടെ ഏജന്റായി മാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ട്രെയ്ലറില് തപ്സിക്കൊപ്പം പൃഥ്വിയും തിളങ്ങുന്നു. അയ്യ, ഔറംഗസേബ് എന്നീ സിനിമകള്‍ക്കു ശേഷം പൃഥി അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണിത്. 2015ല്‍ പുറത്തിറങ്ങിയ ബേബി എന്ന ചിത്രത്തിലെ തപ്സിയുടെ കഥാപാത്രത്തിന്റ പൂര്‍വകാലമാണ് നാം ശബാന. ശിവം നായര്‍ ആണ് സംവിധാനം. ചിത്രം മാര്‍ച്ച് 31ന് തിയേറ്ററുകളിലെത്തും.