ഓള്‍ഡ്ഹാം: സാല്‍ഫോര്‍ഡ് സീറോ മലബാര്‍ ചാപ്ലിയന്‍സിയിലെ പ്രമുഖ ഇടവകയായ ഓള്‍ഡ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ ഇടയ സന്ദര്‍ശനം നടത്തി. സാല്‍ഫോര്‍ഡ് ഇടവകയിലെത്തിയ മാര്‍ സ്രാന്പിക്കലിനെ സീറോ മലബാര്‍ ചാപ്ലിന് ഫാ. തോമസ് തൈക്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ സ്വീകരിച്ചു. തുടര്‍ന്നു ഇടവകയിലെ എല്ലാ അംഗങ്ങളുടേയും ഭവനങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം ഇടവകാഗംങ്ങള്‍ ഒരുക്കിയ കുടംബക്കൂട്ടായ്മ സമ്മേളനത്തിലും സ്നേഹവിരുന്നിലും പങ്കെടുത്തു. കുട്ടികള്‍ക്കൊപ്പം ദീര്‍ഘനേരം ചെലവഴിച്ച മാര്‍ സ്രാന്പിക്കല്‍ അവരുടെ വാക്ചാതുരിയെ വാനോളം പ്രശംസിക്കുകയും അവരെ സഭയുടെ വിശ്വാസപൈതൃകത്തില്‍ വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു മാതാപിതാക്കളെ ഉദ്ബോധിപ്പിക്കുകയും ചെയ്തു.
ഇടവകാംഗങ്ങളുടെ സൗഹൃദകൂട്ടായ്മയായിമാറിയ സമ്മേളനത്തില്‍ ഷാജി തോമസ് വരാക്കുടി സ്വാഗതം ആശംസിച്ചു. ഫാ. തോമസ് തൈക്കൂട്ടത്തില്‍ സന്ദേശം നല്കി. തോമസ് ജോസഫ് പ്രസംഗിച്ചു. ട്രസ്റ്റി സജി ജോസഫ് പരിപാടികള്‍ക്ക് നേതൃത്വം നല്കി. ബൈജു മത്തായി, സാബു തോമസ്, ഷിന്േ!റാ ചാക്കോ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. ടോമി തോമസ് ഡിന്നര്‍ ഒരുക്കി. ഓള്‍ഡ്ഹാം സെന്റ് പാട്രിക് പള്ളി വികാരി റവ. ഫിലിപ്പ് സാംനെറുമായി സൗഹൃദ സംഭാഷണം നടത്തിയ മാര്‍ സ്രാന്പിക്കല്‍, ഓള്‍ഡ് ഹാമിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ആഷ്ടണ്‍ അണ്ടര്‍ ലൈനിലേക്ക് യാത്രയായി.
റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്