ലണ്ടന്‍: മിഡ് ലാന്‍ഡ്സ് ആതിഥേയത്വം വഹിക്കുന്ന യുക്മയുടെ ദേശീയ കായികമേള ജൂണ്‍ 24ന് (ശനി) സട്ടോണ്‍ കോള്‍ഡ് ഫീല്‍ഡില്‍ നടക്കും. ബര്‍മിംഗ്ഹാമിലെ ലെഷര്‍ സെന്റര്‍ സട്ടോണ്‍ കോള്‍ഡ് ഫീല്‍ഡിലാണ് മത്സരങ്ങള്‍.
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സംവിധാനങ്ങള്‍ അണിനിരത്തി കായിക മേളയെ പുതുമയാര്‍ന്ന അനുഭവമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് യുക്മ പ്രവര്‍ത്തകര്‍.
നിരവധി പുതുമകളുമായി യുക്മ സ്പോര്‍ട്സ് നടക്കുന്നതെന്ന് നാഷണല്‍ സെക്രട്ടറി റോജിമോനും കായിക മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി യുക്മ ദേശീയ ജോയിന്റ് ട്രഷറും സ്പോര്‍ട്സ് കോഓര്‍ഡിനേറ്ററുമായ ജയകുമാറും പറഞ്ഞു.
മിഡ്ലാന്‍ഡ്സ് റീജണിന്റെ നേതൃത്വത്തില്‍ അത്യാധുനിക റീജണില്‍ നടക്കുന്ന ദേശീയ കായികമേളക്ക് എല്ലാവിധ പിന്തുണയും റീജണല്‍ പ്രസിഡന്റ് ഡിക്സ് ജോര്‍ജ് അറിയിച്ചു. യുക്മ റീജണല്‍ നാഷണല്‍ കായിക മത്സരങ്ങള്‍ എല്ലാ കായിക പ്രേമികള്‍ക്കും അവരുടെ കഴിവുകള്‍ മാറ്റുരയ്ക്കാന്‍ കിട്ടുന്ന അപൂര്‍വ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാന്‍ എല്ലാ അംഗ അസോസിയേഷനുകളും റീജണുകളും വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് മാമ്മന്‍ ഫിലിപ്പ് പറഞ്ഞു.
കായിക മേളയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കുവാന്‍ secretary.ukma@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.
വിലാസം: WYNDLEY LEISURE CENTRE SUTTON COLDFIELD, BIRMINGHAM B73 6EB.