തിരുവനന്തപുരം: പരാതിയുമായെത്തിയ സ്ത്രീയോട് ഗതാഗത
വകുപ്പ് മന്ത്രി എകെ ശശീന്ദ്രന് ലൈംഗീക വൈകൃത സംഭാഷണം നടത്തിയെന്ന് മംഗളം
ടെലിവിഷന്‍. അഗതിയായ വീട്ടമ്മയോട് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോയും
ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. ഓഡിയോയുടെ ആധികാരികത സംബന്ധിച്ച് കൂടുതല്‍
വിശദാംശങ്ങള്‍ ലഭ്യമല്ല.
ആരോപണം ശരിയാണെങ്കില്‍ ഇതാദ്യമാണ് ഇടതുസര്‍ക്കാരിലെ
ഒരു മന്ത്രിക്കെതിരെ ഇത്തരത്തിലൊരു ആരോപണം ഉയരുന്നത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും മന്ത്രിമാര്‍ക്കെതിരെ
സമാന ആരോപണം ഉയര്‍ന്നിരുന്നു.