കോഴിക്കോട്: മന്ത്രിസ്ഥാനം രാജിവെക്കുന്നതായി മന്ത്രി എ.കെ ശശീന്ദ്രന്.
പരാതിക്കാരിയായ യുവതിയെ ലൈംഗികമായി അധിക്ഷേപിച്ചു എന്ന ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ
പശ്ചാത്തലത്തിലാണിത്.
തന്റെ രാജി ഒരു തരത്തിലുമുള്ള കുറ്റസമ്മതമല്ലെന്നും
ഇത്തരം ഒരു ആരോപണം ഉയര്‍ന്നതിനാല്‍ ഈ സ്ഥാനത്തു തുടരുന്നത് ധാര്‍മ്മികതയല്ല എന്നു
തിരിച്ചറിഞ്ഞുകൊണ്ടാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
കോഴിക്കോട്
വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.