തിരുവനന്തപുരം : ഗതാഗത മന്ത്രിസ്ഥാനത്തേക്ക് തോമസ്
ചാണ്ടിയെ നിര്‍ദ്ദേശിക്കാന്‍ എന്‍സിപി നേതൃയോഗം തീരുമാനിച്ചു.
തീരുമാനം
മുഖ്യമന്ത്രിയെയും മുന്നണിയേയും അറിയിക്കും. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ
അനുവാദംകൂടി നേടേണ്ടതുണ്ടെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്
പറഞ്ഞു.
എ കെ ശശീന്ദ്രനാണ് തോമസ് ചാണ്ടിയുടെ പേരു നിര്‍ദേശിച്ചത്.
മന്ത്രിസ്ഥാനം രാജിവച്ച എ കെ ശശീന്ദ്രനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കാനും
എംഎല്‍എ ഹോസ്റ്റലില്‍ ചേര്‍ന്ന നേതൃയോഗം തീരുമാനിച്ചു.
ഒരു ചാനല്‍
സംപ്രേക്ഷണം ചെയ്ത ഫോണ്‍ സംഭാഷണത്തെതുടര്ന്ന് എ കെ ശശീന്ദ്രന് മന്ത്രിസ്ഥാനം
രാജിവെച്ചതിനെ തുടര്‍ന്നാണ് തോമസ് ചാണ്ടിയെ നിര്‍ദ്ദേശിക്കാന്‍ എന്‍സിപി നേതൃയോഗം
തീരുമാനിച്ചത്.