ബേണ്‍: സ്വിറ്റ്സര്‍ലന്‍ഡിലെ ബേണില്‍ വിശുദ്ധ അല്‍ഫോന്‍സ സീറോ മലബാര്‍ കമ്യൂണിറ്റി നേതൃത്വം നല്കുന്ന വാര്‍ഷിക ധ്യാനം ഏപ്രില്‍ ഏഴ്, എട്ട്, ഒന്‍പത് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കും. ധ്യാനത്തിന് ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ നേതൃത്വം നല്‍കും.
പെസഹ ശുശ്രൂഷകള്‍ ഏപ്രില്‍ 13ന് വൈകുന്നേരം 4.30 നും ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ വൈകുന്നേരം 4.30 നും ദുഃഖശനിയുടെ ശുശ്രൂഷകള്‍ രാവിലെ 10 നും ബേണിലെ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ആരംഭിക്കുമെന്ന് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ചാപ്ലിന് ഫാ. തോമസ് പ്ലാപ്പള്ളി അറിയിച്ചു.
റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍