റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന യൂണിറ്റ് ട്രഷററും ആലപ്പുഴ മങ്കൊന്പ് തെക്കേക്കര സ്വദേശി തോമസ് ജോണിന് കേളി കലാ സാംസ്കാരിക വേദി ബത്ത ഏരിയയിലെ ബത്ത ബി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് യാത്രയയപ്പ് നല്കി.
ചടങ്ങില്‍ പ്രസിഡന്റ് രജീഷ് പിണറായി അധ്യക്ഷത വഹിച്ചു. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഷാജഹാന് തോമസ് സമ്മാനിച്ചു. സെക്രട്ടറി ഷാജഹാന്, കേളി ബത്ത ഏരിയ സെക്രട്ടറി പ്രഭാകരന്, പ്രസിഡന്റ് സുരേന്ദ്രന്, ട്രഷറര്‍ സി.ടി. പ്രകാശന്, ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ ശിവദാസന്‍, രാമകൃഷ്ണന്, അലി താണിയന്‍, സുരേഷ് ചന്ദ്രന്, കൃഷ്ണന്, സിജിന്‍ കൂവള്ളൂര്‍, രാജേഷ്, തോമസ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങള്‍, യൂണിറ്റ് പ്രവര്‍ത്തകര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.