മലയാള സിനിമയിലെ ഒട്ടനവധി
റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കിയ ചിത്രമാണ് മോഹന്‍ലാലിന്റെ പുലിമുരുകന്.
മോഹന്‍ലാലിനെ നായകനാക്കി വൈശാകഖ് ഒരുക്കിയ ചിത്രം മലയാളത്തിലെ ആദ്യ നൂറ് കോടിയും
150 കോടിയും സ്വന്തം പേരിലാക്കി.
മമ്മുട്ടി നായകനായി എത്തിയ ദ ഗ്രേറ്റ് ഫാദര്‍
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു. മലയാളത്തിലെ ഉയര്‍ന്ന ആദ്യ
ദിന കളക്ഷന്‍ എന്ന പുലിമുരുകന്റെ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ടായിരുന്നു ഗ്രേറ്റ്
ഫാദര്‍ വരവറിയിച്ചത്. പുലിമുരുകന്റെ മറ്റ് റെക്കോര്‍ഡുകളും ഗ്രേറ്റ് ഫാദര്‍
തകര്‍ക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.
മലയാളത്തിലെ ഏറ്റവും
ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ സ്വന്തമാക്കിക്കൊണ്ടായിരുന്നു പുലിമുരുകന് ജൈത്രയാത്ര
തുടങ്ങിയത്. 4.08 കോടിയായിരുന്നു പുലിമുരുകന്റെ ആദ്യ ദിന കളക്ഷന്‍. ഇത് മറികടന്ന
ഗ്രേറ്റ് ഫാദര്‍ 4.31 കോടി രൂപ നേടി.
മലയാളത്തിലെ ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ എന്ന റെക്കോര്‍ഡ് മാത്രമല്ല ദ ഗ്രേറ്റ്
ഫാദര്‍ മറികടന്നത്. കേരളത്തിലെ ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ നേടിയ രജനികാന്തിന്റെ
കബാലിയേയും മമ്മുട്ടി ചിത്രം മറികടന്നു. 4.20 കോടിയായിരുന്നു കബാലിയുടെ കേരളത്തിലെ
ആദ്യ ദിന കളക്ഷന്‍.
അതിവേഗം പത്ത് കോടി നേടിയെന്ന
പുലിമുരുകന്റെ റെക്കോര്‍ഡും ഇനി ഗ്രേറ്റ് ഫാദറിന് സ്വന്തം. പുലിമുരുകന് മൂന്ന്
ദിനം കൊണ്ട് നേടിയ റെക്കോര്‍ഡ് ഗ്രേറ്റ് ഫാദര്‍ ആദ്യ രണ്ട് ദിനം കൊണ്ടുതന്നെ
മറികടന്നു.
ആഴ്ചയുടെ അവസാനം പുലിമുരുകന് നേടിയത് 12.5
കോടിയായിരുന്നു. മൂന്ന് ദിവസം കൊണ്ടായിരുന്നു പുലിമുരുകന് നേട്ടം
സ്വന്തമാക്കിയത്. എന്നാല്‍ രണ്ട് ദിവസം കൊണ്ട് 10 കോടി നേടിയ ഗ്രേറ്റ് ഫാദറിന്
മുന്നില്‍ ഈ നേട്ടവും പഴങ്കഥയാകും.
ശക്തമായ കുടുംബകഥ പറയുന്ന ചിത്രമായാണ് നവാഗതനായ
ഹനീഫ് അദേനി ദ ഗ്രേറ്റ് ഫാദര്‍ ഒരുക്കിയിരിക്കുന്നത്. ഡേവിഡ് നൈനാന് എന്ന
ബില്‍ഡറുടെ വേഷത്തിലാണ് മമ്മുട്ടി എത്തുന്നത്.
ആഗസ്റ്റ് സിനിമാസ് ആഗസ്റ്റ്
സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്, ഷാജി നടേശന്, ആര്യ എന്നിവര്‍
ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആര്യ ചിത്രത്തില്‍ ശക്തമായ വില്ലന്‍
വേഷം അവതരിപ്പിക്കുകയും ചെയ്യുന്നു. മമ്മുട്ടിയുടെ ഭാര്യയായി സ്നേഹയും മകളായി ബേബി
അനിഘയും അഭിനയിക്കുന്നു.