ഹോളിവുഡ് താരം ടോം ക്രൂസ് ഇന്ത്യയിലേയ്ക്ക് എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പുതിയ ചിത്രമായ മിഷന് ഇംപോസിബിള്‍ സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് ടോം ഇന്ത്യയിലെത്തുക. ലണ്ടന്‍, പാരിസ്, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളാണ് സിനിമയുടെ മറ്റുപ്രധാന ലൊക്കേഷന്‍സ്.
ഹോളിവുഡില്‍ ജാക്കി ചാന് കഴിഞ്ഞാല്‍ അതിശയിപ്പിക്കുന്ന സ്റ്റണ്ട് രംഗങ്ങള്‍ ലൈവായി ചെയ്ത് കഴിവ് തെളിയിച്ചയാളാണ് ടോം ക്രൂസ്. ചിത്രത്തിലെ ഒരു സ്റ്റണ്ട് രംഗത്തിനായി കഴിഞ്ഞ ഒരു വര്‍ഷമായി താരം പരിശീലനത്തിലാണ്. മിഷന് ഇംപോസിബിള്‍ 5 സംവിധാനം ചെയ്ത ക്രിസ് മക്വയര്‍ ആണ് അടുത്ത ഭാഗം ഒരുക്കുന്നത്.
സൂപ്പര്‍മാനായി തിളങ്ങുന്ന ഹെന്റി കാവില്‍ ചിത്രത്തിലൊരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.
മുമ്പ് ബോളിവുഡ് നടന് അനില്‍ കപൂര്‍ അഭിനയിച്ച മിഷന് ഇംപോസിബിള്‍ ഗോസ്റ്റ് പ്രോട്ടോകോള്‍ മുംബൈയില്‍ ചിത്രീകരിച്ചിരുന്നു. എന്നാല്‍ അന്ന് ടോം ക്രൂസ് ഇന്ത്യയിലെത്തിയില്ല. അദ്ദേഹത്തിന്റെ രംഗങ്ങളെല്ലാം ബോഡി ഡബിള്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്യുകയായിരുന്നു. മുംബൈ, ബംഗലൂരു എന്നിവടങ്ങളായിരുന്നു ലൊക്കേഷന്‍. എന്നാല്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഇന്ത്യയിലെത്തിയിരുന്നു.